KOYILANDY DIARY

The Perfect News Portal

യുവതിയെ ആശുപത്രി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യയായ യുവതിയെ ആശുപത്രി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുമല സ്വദേശി ഗ്രീഷ്മയെയാണ് മരിച്ച നിലയിൽകണ്ടത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ജോലിക്ക് പോകാൻസമയമായിട്ടും ഗ്രീഷ്മ റൂം തുറക്കാതിരിക്കുകയും മൊബൈൽഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ലാതിരിക്കുകയും ചെയ്തതിനെ തുടർന്ന് സഹപ്രവർത്തകരാണ് വിവരം ആശുപത്രി അധികൃതരെ അറിയിച്ചത്.

ആശുപത്രിയിൽ നിന്ന് അറിയിച്ചതനുസരിച്ച് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി ഹോസ്റ്റൽ റൂം തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ആത്മഹത്യചെയ്തതാണെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *