KOYILANDY DIARY

The Perfect News Portal

പന്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണം

കൊയിലാണ്ടി; ഗുരു സ്മൃതി 2022. പന്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണം. ചേലിയ യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ ഗുരുവിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്ത് കൊണ്ട് കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ   കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. യു.കെ രാഘവൻ മാസ്റ്റർ ഗുരു അനുസ്മര ഭാഷണം നടത്തി.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി .ചടങ്ങിൽ KTM കോയ ,ഡോ NV സദാനന്ദൻ മാസ്റ്റർ ,എന്നിവർ സംസാരിച്ചു .കുമാരൻ മാസ്റ്റർ അധ്യക്ഷനായി .ബിനീഷ് K.M സ്വാഗതം പറഞ്ഞു. ജോഷി കെ എം നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *