KOYILANDY DIARY

The Perfect News Portal

വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. വെള്ളിയാഴ്ച രാത്രി നടന്ന കൊടിയേറ്റത്തിന് തന്ത്രി കക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് തിരുവാതിരക്കളി അരങ്ങേറി. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്‌

  • 5ന് ശനിയാഴ്ച സ്വാമിനി ശിവാനന്ദപുരിയുടെ ആത്മീയ പ്രഭാഷണം,
  • 6ന് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടം തുള്ളൽ,
  • 7ന് പ്രശാന്ത് നരയംകുളത്തിൻ്റെ ആത്മീയ പ്രഭാഷണം
  • 8ന് സനന്ത് രാജ്, റിജിൽ കാഞ്ഞിലശ്ശേരി എന്നിവരുടെ ഇരട്ടതായമ്പക,
  • 9ന് പൊതുജന വിയ്യൂരപ്പൻ കാഴ്ചവരവ്, ഊരുചുറ്റൽ,
  • 10ന് കുട വരവ്, നിവേദ്യം വരവ്, പള്ളിവേട്ട എന്നിവ നടക്കും.
  • 11ന് വെള്ളിയാഴ്ച കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *