KOYILANDY DIARY

The Perfect News Portal

ജനം പിന്തുണച്ചു. രണ്ടാമത്തെ ഞായറാഴ്ചയും ലോക് ഡൗണിന് സമാനമായ സാഹചര്യം

കൊയിലാണ്ടി: രണ്ടാമത്തെ ഞായറാഴ്ചയും ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളിൽ ജനം സഹകരിച്ചു. വാഹനങ്ങൾ ഓടിയില്ല. ജനം വീട്ടിലിരുന്നു. കോവിഡ് മൂന്നാം തരംഗം ശക്തി പ്രാപിക്കുന്നത് തടയാനായാണ് സർക്കാർ സംസ്ഥാനത്ത് ഈ ഞായറാഴ്ചയും നിയന്ത്രണം ഏർപ്പെടുത്തിയത്. പോലീസ് പരിശോധന കർശനമാക്കിയിരുന്നു. ആവശ്യ സർവീസുകള്ക്ക് മാത്രമാണ് അനുമതി നൽകിയത്. രോഗികൾ, സഹയാത്രികർ, വാക്സിനെടുക്കാൻ പോകുന്നവർ, പരീക്ഷാർത്ഥികൾ, ശുചീകരണ തൊഴിലാളികൾ 24 മണിക്കൂറും പ്രവർത്തിക്കേണ്ട വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും യാത്ര അനുവദിച്ചിരുന്നു. താലൂക്ക് ആശുപത്രിയിൽ ഇന്ന് രോഗികൾ വളരെ കുറവായിരുന്നു. നഗരത്തിൻ്റെ പല ഭാഗങ്ങളിലും പോലീസ് പരിശോധന കർശനമാക്കിയിരുന്നു. എസ്.ഐ. എസ്.എസ്. ശ്രീജേഷിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *