KOYILANDY DIARY

The Perfect News Portal

ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച രണ്ട് പേർക്കെതിരെ കേസ്

കൊയിലാണ്ടി: അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയ രണ്ട് പേർക്കെതിരെ കൊയിലാണ്ടി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. കാപ്പാട് സ്വദേശികൾക്കെതിരെയാണ് കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ കേസ്സെടുത്തത്. പ്രിൻസിപ്പൽ എസ്. ഐ. ശ്രീജേഷ്, എം. എൻ അനൂപ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *