KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ കെട്ടിടങ്ങൾക്ക് പെർമിറ്റ് വേണ്ട- സെക്രട്ടറിയുടെ മൗനാനുവാദം മാത്രം മതി

കൊയിലാണ്ടി നഗരസഭയിൽ കെട്ടിടങ്ങൾക്ക് പെർമിറ്റ് വേണ്ട. സെക്രട്ടറിയുടെ മൗനാനുവാദം മതി. കഴിഞ്ഞ നിരവധി വർഷങ്ങളായി കൊയിലാണ്ടിയിൽ തകർന്ന് വീണ നൂറു വർഷത്തിലേറെ പഴക്കം ചെന്ന കെട്ടിടങ്ങൾക്കാണ് സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മൗനാനുവാദം എന്ന പുതുക്കി പണിയാനുള്ള അംഗീകാരപത്രം ലഭിക്കുന്നത്. ഇപ്പോൾ പട്ടണത്തിൽ വിവിധ കെട്ടിടങ്ങളിൽ പ്രവൃത്തി തകൃതിയായി നടക്കുകയാണ്. കേരള ബിൽഡിംഗ് റൂൾ പ്രകാരം പഴകിയ കെട്ടിടങ്ങൾക്ക് അപകടങ്ങൾ ഉണ്ടാക്കാതെ പുതുക്കി പണിയാൻ, അതായത് ഓടിട്ട കെട്ടിടങ്ങൾക്ക് ഓടുകൾ നീക്കം ചെയ്ത് ഷീറ്റിടൽ, ചുമരുകളിലെ പഴയ കുമ്മായങ്ങൾ നീക്കം ചെയ്ത് പ്ലാസ്റ്ററിംഗ് നടത്തൽ എന്നിങ്ങനെ അനുമതിക്ക് അപേക്ഷ നൽകിയാൽ മുൻസിപ്പൽ എഞ്ചിനീയറിംഗ് വിഭാഗവും റവന്യൂ ഇൻസ്പെക്ടറും സ്ഥലം പരിശോധിച്ച് അംഗീകാരം കിട്ടിയാൽ നിശ്ചയിക്കുന്ന പണം അടച്ച് ഇത്തരം വർക്കുകൾ നടത്താൻ അനുമതി ലഭിക്കും എന്നിരിക്കെ പലർക്കും പഴയ തകർന്ന കെട്ടിടത്തിൻ്റെ ചാരത്തിൽ നിന്ന് ഉയരുന്ന അമ്പരചുമ്പികാളായ ബഹുനില കെട്ടിടം പണിയാനാണ് താൽപ്പര്യം എങ്കിൽ സെക്രട്ടറിയുടെ മൗനാനുവാദത്തിന് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് കൊയിലാണ്ടി നഗരസഭയുടെ അവസ്ഥ.

കാരണം കേരള ബിൽഡിംഗ് ആക്ട് പ്രകാരം അത്തരം പഴയ കെട്ടിടങ്ങളുള്ള സ്ഥലങ്ങൾ പരിശോധിച്ചാൽ റോഡിൻ്റെയും ഇടവഴികളുടെയും സമീപത്തുള്ള ഇത്തരം കെട്ടിത്തിന് പുതിയ റൂൾ പ്രകാരം ഒരു കാലത്തും പെർമിറ്റ് ലഭിക്കുകയില്ല എന്നതാണ് സത്യം. അവിടെയാണ് സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മൗനാനുവാദം എന്ന പുതിയ ഓമന പേരിട്ട പുത്തൻ പരിഷ്കാരങ്ങളങ്ങിയ സമ്മതപത്രം ഒരുങ്ങുന്നത്. ഇന്ന് ഞായറാഴ്ച സമ്പൂർണ്ണ ലോക് ഡൌൺ നടക്കുന്ന ദിവസം കൊയിലാണ്ടി പട്ടണത്തിലെ ഒരു കാഴ്ച കണ്ട് ശരിക്കും ഞെട്ടി.

കൊയിലാണ്ടി KSEB ഓഫീസ് സ്ഥിതി ചെയ്യുന്ന 100 വർഷത്തിലെറെ പഴക്കം ചെന്ന മാസങ്ങളായി നിലംപരിശായ’കെട്ടിടത്തിന് അടുത്തുള്ള ഒന്നിലധികം ഉടമസ്ഥരുള്ള ഒരു കെട്ടിടം അതിൽ കോഴി പീടിക ഉൾപ്പെടെ 5 റൂമുകൾ ഉണ്ട്. ഈ കെട്ടിടം കഴിഞ്ഞ മൂന്ന് മാസമായി നിലംപതിച്ച് കിടപ്പാണ്. ടാർ റോഡിൽ നിന്ന് 1 മീറ്റർപോലും കെട്ടിടത്തിന് അകലം ഇല്ല എന്നത് വസ്തുതയാണ്. നിലവിലെ കേരള ബിൽഡിംഗ് റൂൾ പ്രകാരം 3 മീറ്ററെങ്കിലും അകലം ഉണ്ടെങ്കിലേ ഇവിടെ കെട്ടിടം മോഡിഫിക്കേഷൻ നടത്താൻ നഗരസഭയുടെി വിവിധ ഡിപ്പാർട്ടമെൻ്റുകളുടെ വിദഗ്ദ പരിശോധനയിൽ അനുമതി കിട്ടും. അതും മുകളിൽ പറയുന്ന നിബന്ധനകൾ പ്രകാരം മാത്രം.

Advertisements

പക്ഷെ ഇവിടെ കണ്ട കാഴ്ച 5 റൂമുകളുടെ കോൺഗ്രീറ്റ് പില്ലറിൻ്റെ വർക്കും പൂർത്തിയാക്കി നല്ല ശ്രീകണ്ഠപുരം കല്ലുമിറക്കി ചുമരുകൾ തിരിച്ച് മെയിൻ വാർപ്പിൻ്റെ പാകത്തിൽ എത്തി നിൽക്കുകയാണ്. ഇനി സെക്രട്ടറിയേയും മറ്റ് ഉദ്യോഗസ്ഥരെയും കാണേണ്ട പോലെ കണ്ടാൽ അടുത്ത മുഹൂർത്തത്തിന് മെയിൻ വാർപ്പും പൂർത്തിയക്കി ഏതെങ്കിലും നഗരസഭ സാരഥി ഇതിൻ്റെ ഉദ്ഘാടനവും നിർവ്വഹിക്കും എന്നാണ് പട്ടണത്തിലെ ഇതുപോലത്തെ ഇരകളായ ചിലരുടെ സംസാരം. ഇതാണ് കൊയിലാണ്ടി നഗരസഭുടെ പുതിയ കെട്ടിട നിർമ്മാണ ചട്ടം എന്ന നഗരസഭ സെക്രട്ടറിയുടെ മൗനാനുവാദം എന്ന പുത്തൻ നിയമ സംഹിതയെന്ന് പരക്കെയുള്ള ആക്ഷേപം ഉയർന്നിരിക്കുകയാണ്. നഗരസഭയിലെ ഒരു ലീഗ് കൌൺസിലറുടെ പിന്തുണ ഇതിന് ഉണ്ടെന്നാണ് അറിയുന്നത്.

റെയിൽവെ സ്റ്റേഷൻ റോഡിൽ അനധികൃത കെട്ടിട നിർമ്മാണം പൊളിച്ചു മാറ്റാൻ RDO ഉത്തരവിട്ടിട്ട് രണ്ട് വർഷം പൂർത്തിയാകുന്നു, ഉത്തരവിട്ട് ഒരാഴ്ചക്കുള്ളിൽ RIയുടെ നേതൃത്വത്തിലുള്ള സംഘം അർദ്ധരാത്രി മെയിൻ സ്ലാബിൻ്റെ കോൺഗ്രീറ്റ് പൂർത്തിയാക്കുന്നു. സ്റ്റേറ്റ് ബാങ്കിന് സമീപം സിറ്റി ബസാർ ബിൽഡിംഗിലെ രണ്ടായിരം ചതുരശ്ര അടി കൈയ്യേറ്റം, പട്ടണത്തിലെ പ്രമീള ബേക്കറി, കല്ലങ്കി ഹാർഡ് വേർ, പുതിയബസ്സ് സ്റ്റാൻ് പരിസരത്തെ ഇപ്പോൾ പണി പുരോഗമിക്കുന്ന മേൽപാലത്തിന് സമീപമുള്ള പുതിയ കെട്ടിടം, മമ്മാസ് ഹോട്ടൽ കെട്ടിടത്തിലെ RBDCK യുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുള്ള കൈയ്യേറ്റവും പുതുതായി ഉണ്ടാക്കിയ റൂമും ഇപ്പോൾ ഷട്ടറിട്ട് പെയിൻ്റിംഗ് ജോലി നടത്തി ശ്രീ മുത്തപ്പൻ്റെ പേരിൽ ലോട്ടറി കച്ചവടം തുടങ്ങാനിരിക്കുന്നു. ഇങ്ങനെ കൊയിലാണ്ടി പട്ടണത്തിൽ മൗനാനുവാദം എന്ന പുതിയ സമ്മതപത്രത്തിൻ്റെ മറവിൽ നടക്കുന്ന ഇടപെടൽ നിരവധിയാണ്. ഇതിൽ പൊതുജനങ്ങളുടെ ഇടപെടൽ അത്യാവശ്യമാണെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നത്. ഇവർ പറയുന്നത് ഞങ്ങൾ ഒരു വീട് വെക്കാനോ മറ്റ് കെട്ടിടങ്ങളുടെ നിർമ്മാണ അനുമതിക്കോ ആയി നഗരസഭ ഓഫീസ് കയറി ഇറങ്ങി മടുത്തൂ എന്നാണ്. പാവപ്പെട്ടവൻ ഒരു വെക്കാൻ അനുമതിക്കായി കയറിയിറങ്ങി മടുത്തിതിൻ്റെ ഭാഗമായി വീട് വേണ്ടന്ന് വെച്ചവരും ഇക്കൂട്ടത്തിൽ ഉണ്ട് എന്നാണ് വസ്തുത.

Leave a Reply

Your email address will not be published. Required fields are marked *