KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി പാലത്തിന് ക്വിറ്റ് ഇന്ത്യാ സമര സ്മാരകമാക്കി പേരിടണം

ബാലുശ്ശേരി: ഉള്ള്യേരി പാലം ക്വിറ്റ് ഇന്ത്യാ സമര സ്മരണ നിലനിർത്തുംവിധം നാമകരണം ചെയ്യണമെന്ന് ജനതാദൾ എസ് ബാലുശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇല്ലത്ത് അഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അബുള്ള കൂമുള്ളി, സജി പൂനത്ത് എന്നിവർ സംസാരിച്ചു. ടി. കെ. കരുണാകരൻ (പ്രസിഡണ്ട്), ടി. ആർ. ശ്രീധരൻ നായർ, ശശി തയ്യുള്ളതിൽ എന്നിവർ (വൈസ് പ്രസിഡന്റുമാർ), അരുൺ നമ്പ്യാട്ടിൽ (സെക്രട്ടറി), നിജീഷ് നാറാത്ത് (ജോ: സെക്രട്ടറി), വിനീഷ് കെ. (ഖജാൻജി) എന്നിവർ ഭാരവാഹികളായും. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സി. ചന്തുക്കുട്ടി മാസ്റ്റർ വരണാധികാരിയായി.

Leave a Reply

Your email address will not be published. Required fields are marked *