KOYILANDY DIARY

The Perfect News Portal

പൂക്കാട് ശ്രീ കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ  വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൂക്കാട് ശ്രീ കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് ക്ഷേത്രം മേൽശാന്തി അരിയാക്കിൽ പെരികമന ദാമോദരൻ നമ്പൂതിരി കൊടിയേറ്റത്തിന് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് സംഗീതാർച്ചനയും തായമ്പകയും നടന്നു.

  • ജനുവരി 18ന് ആധ്യാത്മിക പ്രഭാഷണം,
  • 19ന് ലളിത സഹസ്രനാമാർച്ചന,
  • 20ന് നൃത്താഞ്ജലി,
  • 21ന് മഹാഗണപതി ഹോമം, പൂതാലപ്പൊലിയോടെ തിടമ്പെഴുന്നള്ളിപ്പ്, പാണ്ടിമേളം, വില്ലെഴുന്നള്ളിപ്പ്, സ്വരരാഗസുധ, കരിമരുന്ന് പ്രയോഗം,
  • 22 ന് ഉത്സവത്തിൻ്റെ അവസാന ദിവസം തുലാഭാരം എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *