KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരും ഗുണ്ടാസംഘവും വീട്ടിൽകയറി സ്ത്രീയോട് മോശമായി പെരുമാറി. 2 പവൻ ചെയിൻ തട്ടിപ്പറിച്ചു

കൊയിലാണ്ടിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരും ഗുണ്ടാസംഘവും വീട്ടിൽകയറി സ്ത്രീയോട് മോശമായി പെരുമാറി. കഴുത്തിലെ ചെയിൻ തട്ടിപ്പറിച്ചു, ലൈംഗിക ചുവയോടെ സംസാരിച്ചതായും പരാതി. കൊയിലാണ്ടി ഗുരുംകുലം ബീച്ച് റോഡിലെ താമസക്കാരിയോടാണ് RBL ബാങ്കിൻ്റെ ഗുണ്ടാ അതിക്രമം നടന്നത്. കൊയിലാണ്ടി KSEB ഓഫീസ് കെട്ടിടത്തിന് മുകളിലാണ് RBL ബാങ്കായ സ്വാകാര്യ പണമിടപാട് സ്ഥാപനം പ്രവർത്തിക്കുന്നത്. മാനേജരും മറ്റൊരു സ്റ്റാഫുമാണ് യുവതിയുടെ ഗുരുകുലം ബീച്ച് റോഡിലെ വീട്ടിൽക്കയറി അക്രമം അഴിച്ചു വിട്ടത്. യുവതിയും സംഘവും കഴിഞ്ഞ എട്ട് മാസങ്ങൾക്ക് മുമ്പ് ഈ സ്ഥാപനത്തിൽ നിന്ന് സ്ത്രീകൾക്ക് മാത്രം കൊടുക്കുന്ന ഗ്രൂപ്പ് ലോൺ വാങ്ങിയിരുന്നു. ഇതിൻ്റെ മാസ തവണ ഇതുവരെയും വളരെ കൃത്യമായി അടച്ചിരുന്നു. എട്ടാമത്തെ തവണ സംഖ്യ അടക്കേണ്ട ദിവസം ഇന്നലെയായിരുന്നു.

ഇന്നലെ പണമില്ലാത്തത്കൊണ്ട് ഇന്ന് ഉച്ച്ക്ക് മുമ്പ് അടക്കാമെന്ന് മാനേജരെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നതായി ഇവർ പറഞ്ഞു. എന്നാൽ ഫോണിൽകൂടി മാനേജർ ഇവരെ അസഭ്യ പറയുകയായണുണ്ടായത്. അതിനിടയിലാണ് ഇന്ന് രാവിലെ 11 മണിക്ക് മാനേജരും മറ്റൊരാളും KL 56 L 457-ാം നമ്പർ ബൈക്കിലെത്തി വീട്ടിൽ അതിക്രമിച്ച് കടന്ന് സ്ത്രീയോട് മോശമായി പെരുമാറുകയും ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയും ചെയ്തത്.

സ്ത്രീ ബഹളം വെച്ചതിനെ തുടർന്ന് വീടിൻ്റെ മുകളിൽ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയുടെ ഭർത്താവ് താഴെ എത്തി കാര്യങ്ങൾ അന്വേഷിക്കുന്നതിനിടയിൽ ഇരുവരും ചേർന്ന് അദ്ധേഹത്തെ മർദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. അതിനിടയിൽ ശബ്ദംകേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും സ്ത്രീയുടെ കഴുത്തിലെ 2 പവൻ തൂക്കംവരുന്ന മാല ഇവർ ബലമായി പിടിച്ചുപറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് വീട്ടുകാർ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.

Advertisements

സംഭവത്തിൽ സ്ത്രീയും കുടുംബവും RBL ബാങ്കിനെതിരെയും മാനേജർക്കെതിരെയും കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.. സംഭവത്തിൽ പോലീസ് അന്വേഷണം ആന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പോലീസ് അയഞ്ഞ സമീപനമാണ് ഇവരോട് സ്വീകരിച്ചതെന്നറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *