KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ സമഗ്ര ശിക്ഷ – കേരള സുരീലി ഹിന്ദി ഉദ്ഘാടനം

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ സുരീലി ഹിന്ദി (സ്കൂൾ തലം) ഉദ്ഘാടനം നടന്നു. പൊയിൽ ക്കാവ് ഹയർ സെക്കന്ററി സ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ-കേരള സുരീലി ഹിന്ദി ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ബേബി സുന്ദർ രാജ് നിർവ്വഹിച്ചു. ഹെഡ് മിസ്ട്രസ് ഇ. കെ ജയലേഖ സ്വാഗത ഭാഷണം നടത്തിയ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് രാജീവൻ പി.കെ അധ്യക്ഷത വഹിച്ചു.

പ്രനീത (MPTA), മനോജ് (പ്രിൻസിപ്പാൾ ), യു. സന്തോഷ് കുമാർ (പൊയിൽക്കാവ് യു.പി. ഹെഡ് മാസ്റ്റർ) ബീന ടീച്ചർ (HSST)എന്നിവർ സംസാരിച്ചു. 5 മുതൽ12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഹിന്ദി ഭാഷയുടെ താല്പര്യം ജനിപ്പിക്കുക, ഭാഷാ നൈപുണികൾ വികസിപ്പിക്കുക, സാഹിത്യാഭിരുചി വളർത്തുക എന്നിവയാണ് ഈ പഠന പരിപോഷണ പരിപാടിയുടെ ഉദ്ദേശ്യമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *