KOYILANDY DIARY

The Perfect News Portal

മൂടാടി ഗ്രാമ പഞ്ചായത്തിലെ ചാക്കര-ചിങ്ങപുരം റോഡ് പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡായ ചാക്കര – ചിങ്ങപുരം റോഡിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് 44 ലക്ഷം രൂപ അനുവദിച്ചതിൻ്റ ഭാഗമായുള്ള പ്രവൃത്തി ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി. ശിവാനന്ദൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ്എൻജിനീയർ ശ്രീനാഥ് വിവിധ പാർട്ടി നേതാക്കളായ വി.എം. ഷാജു, പൊറ്റക്കാട് ദാമോദരൻ, വി.എം.വിനോദ് എന്നിവർ സംസാരിച്ചു. കെ. സുകു സ്വാഗതവും വി.എം.പവിത്രൻ നന്ദിയും പറഞ്ഞു.

ചാക്കര കയറ്റം ഭാഗം മുഴുവനായും കോൺക്രീറ്റ് ചെയ്യാനും വില്ലങ്കണ്ടി ഭാഗം റോഡിലെ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കാനാവശ്യമായ ഡ്രെയിനേജ് കൾവർട്ട് എന്നിവ എസ്റ്റിമേറ്റില് ഉള്പ്പെട്ടിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് പ്രവൃത്തിയുടെ ടെൻഡർ എടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *