KOYILANDY DIARY

The Perfect News Portal

പുസ്തകോത്സവം സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി: എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാത് ബുക്ക് ഹൗസുമായി സഹകരിച്ച് കൊണ്ട് ജനുവരി അവസാനവാരം  കൊയിലാണ്ടിയിൽ വച്ചു നടക്കുന്ന പ്രഭാത് പുസ്തകോത്സവത്തിന് 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗം എം. നാരായണൻ ഉദ്ഘാടനം ചെയ്തു. എം. നാരായണൻ, ഇ.കെ. അജിത് എന്നിവർ രക്ഷാധികാരികളായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.

അഡ്വ.സുനിൽ മോഹൻ (ചെയർമാൻ), പി.കെ.വിശ്വനാഥൻ, സന്തോഷ് കുന്നുമ്മൽ (വൈസ് ചെയർമാൻ) എ.ടി. വിനീഷ് (കൺവീനർ), കെ. ശശിധരൻ, രാഗം മുഹമ്മദലി (ജോ. കൺവീനർമാർ), എൻ. ശ്രീധരൻ (ട്രഷറർ). എന്നിവരെ സംഘാടകസമിതി ഭാരവാഹികളായും, സുമേഷ് ഡി. ഭഗത് (കൺവീനർ പ്രോഗ്രാം) കെ.എസ് രമേഷ്ചന്ദ്ര (ചെയർമാൻ പോഗ്രാം) എം.കെ. രൂപേഷ് (കൺവീനർ പബ്ലിസിറ്റി) പവിത്രൻ മേലൂർ (ചെയർമാൻ പബ്ലിസിറ്റി) എന്നവര് ഭാരവാഹികളായി സബ്ബ് കമ്മിറ്റിയും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *