KOYILANDY DIARY

The Perfect News Portal

കെ.എസ്.ടി.എ.യുടെ  കോഴിക്കോട് ജില്ല സമ്മേളനം

വടകര: അധ്യാപക പ്രസ്ഥാനമായ കെ.എസ്. ടി എ.യുടെ  കോഴിക്കോട് ജില്ല സമ്മേളനം വടകര മുൻസിപ്പൽ ടൗൺഹാളിൽ വെച്ച് നടന്നു. നവകേരള സൃഷ്ടിക്കായ് അണിചേരൂ മതനിരപേക്ഷ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ എന്ന മുദ്രാവാക്യമുയർത്തിയാണ് കെ.എസ്.ടി.എ മുപ്പത്തിയൊന്നാം വാർഷിക ജില്ലസമ്മേളനം നടത്തിയത്. സമ്മേളനത്തില് ആർ.എം രാജൻ (സെക്രട്ടറി), എൻ സന്തോഷ്കുമാർ (പ്രസിഡണ്ട്), എം. ഷീജ (ട്രഷറർ ) എന്നിവർ ഭാരവാഹികളായി പുതിയ ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

രണ്ടു ദിവസമായി നടന്നുവരുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ആർ.എം രാജൻ രക്ത സാക്ഷി പ്രമേയവും വി.പി സദാനന്ദൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന എക്സി. അംഗം എം.എ അരുൺകുമാർ സംഘടന റിപ്പോർട്ടും സെക്രട്ടറി ബി മധു പ്രവർത്തന റിപ്പോർട്ടും എം ഷീജ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ഫെബ്രുവരി 23, 24 തിയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക, സ്വകാര്യവൽക്കരണ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജ്യവ്യാപകമായി തൊഴിലാളികളും കർഷകരും പണിമുടക്കുന്നത്. പുതിയ ദേശീയ നയം പിൻവലിക്കുക, കർഷക സമര ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പിലാക്കുക, എയ്ഡഡ് സ്കൂൾ നിയമനം പിഎസ്സിക്ക് വിടുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

Advertisements

പൊതുചർച്ചകൾക്ക് ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, ജില്ലാ സെക്രട്ടറി ബി മധു എന്നിവർ മറുപടി നൽകി. കെ നിഷ, പി ടി ഷാജി, പി കെ രാജൻ തുടങ്ങിയവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ടി വി മദന മോഹനൻ, കെ രാഘവൻ, വി പി രാജീവൻ, പി എസ് സ്മിജ, സി സതീശൻ, കെ എൻ സജീഷ് നാരായണൻ, കെ ഷാജിമ തുടങ്ങിയവർ സംസാരിച്ചു. 17 സബ് ജില്ലകളിൽ നിന്നായി 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം പി പി പ്രകാശൻ ഉദ്ഘാടനം ചെയ്തു. വി പി രാജലക്ഷ്മി അധ്യക്ഷയായി. വി പി മനോജ് സ്വാഗതവും കെ പി രാജൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *