KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് പഞ്ചായത്ത് മുൻ വൈ. പ്രസി. പി.പി. മമ്മത് കോയയുടെ വിയോഗത്തിൽ അനുശോചിച്ചു

കൊയിലാണ്ടി : ഇന്നലെ അന്തരിച്ച ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും  നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ടുമായിരുന്ന പി.പി. മമ്മത് കോയയുടെ വിയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ മലയിലിന്റെ അദ്ധ്യക്ഷതയിൽ അനുശോചിച്ചു. ചെങ്ങോട്ടുകാവ്ടൗണിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ മണ്ഡലം മുസ്‌ലിം ലീഗ് സിക്രട്ടറി അലി കൊയിലാണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടികളെയും മറ്റ് സംഘടനകളെയും പ്രതിനിധീകരിച്ചുകൊണ്ട് കെ. ഗീതാനന്ദൻ മാസ്റ്റർ, മുരളി തൊറോത്ത്, മാധവൻ ബോധി, കെ.ടി.എം. കോയ, പ്രസന്നൻ [വ്യാപാരി വ്യവസായി] ടി.കെ. മജീദ്,  ഏ.കെ. രതീഷ്, കൂമുള്ളി കരുണാകരൻ, പി.കെ. ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. ഏ.എം. ഹംസ്സ സ്വാഗതവും വി.എം. ഹമീദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *