KOYILANDY DIARY

The Perfect News Portal

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ല്‍ പൊളി​ഞ്ഞ ചെ​ങ്ങോ​ട്ടു​കാ​വ് മേ​ല്‍​പാ​ലം റോ​ഡ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സ​ന്ദ​ര്‍​ശി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. റോ​ഡ്​ പ്ര​വൃ​ത്തി തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങും.

മ​ഴ​ക്കാ​ല​മാ​കു​മ്ബോ​ള്‍ പൊ​ട്ടി​ത്ത​ക​രു​ന്ന​താ​ണ് റോ​ഡി​െന്‍റ അ​വ​സ്ഥ. ഇ​നി അ​ങ്ങ​നെ​യു​ണ്ടാ​വ​രു​തെ​ന്നും പ്ര​വൃ​ത്തി കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ഴ​ക്കാ​ല​ത്തെ റോ​ഡ് പ്ര​വൃ​ത്തി ഒ​ഴി​വാ​ക്ക​ണം. വേ​ന​ല്‍​ക്കാ​ല​ത്ത് വേ​ണ്ട സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണം. ജ​ന​ങ്ങ​ളു​ടെ പ​രാ​തി ല​ഭി​ച്ചാ​ല്‍ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​യു​ടെ വ​ര​വ​റി​ഞ്ഞ് ശ​നി​യാ​ഴ്​​ച രാ​ത്രി ത​ക​ര്‍​ന്ന പ​ല​യി​ട​ങ്ങ​ളി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.

റോ​ഡി​െന്‍റ ത​ക​ര്‍​ച്ച മേ​ഖ​ല​യി​ല്‍ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ കാ​ര​ണ​മാ​യി​രു​ന്നു. പാ​ല​ത്തി​െന്‍റ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 150 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് ടാ​റി​ങ് ന​ട​ത്തു​ക. പാ​ല​ത്തി​െന്‍റ ത​ക​ര്‍​ന്ന കൈ​വ​രി​യും താ​ഴെ​യു​ള്ള സ​ര്‍​വി​സ് റോ​ഡും ന​ന്നാ​ക്കു​ന്ന​തി​ന് നേ​ര​ത്തെ 32 ല​ക്ഷം അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​പ്ര​വൃ​ത്തി താ​മ​സി​യാ​തെ തു​ട​ങ്ങും.

Advertisements

അ​ഞ്ചു വ​ര്‍​ഷം മു​മ്ബ് ലോ​റി ഇ​ടി​ച്ച്‌​ ത​ക​ര്‍​ത്ത​താ​ണ് കൈ​വ​രി. കാ​ന​ത്തി​ല്‍ ജ​മീ​ല എം.​എ​ല്‍.​എ, പ​ന്ത​ലാ​യ​നി ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് അം​ഗം ഇ.​കെ. ജു​ബീ​ഷ്, വാ​ര്‍​ഡ് മെം​ബ​ര്‍ പു​ഷ്പ, ദേ​ശീ​യ​പാ​ത വി​ഭാ​ഗം സൂ​പ്ര​ണ്ടി​ങ് എ​ന്‍​ജി​നീ​യ​ര്‍ ദി​ലീ​പ് ലാ​ല്‍, എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ ജ​മാ​ല്‍ മു​ഹ​മ്മ​ദ്, അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ ജാ​ഫ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *