പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഗവ. കോളേജ് പ്രിൻസിപ്പൽ സി. വി ഷാജി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ശശികുമാർ, അജിത, കെ.കെ. മിഥുൻ, നിധിൻ കണ്ടോത്ത്, റിതിക ലാലിഷ്, വിനായത് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി.ജി. ചിത്രേഷ് സ്വാഗതവും എസ്.ആർ. ജയ്കിഷ് നന്ദിയും പറഞ്ഞു.



