നന്തി മേൽപ്പാലത്തിന് മുകളിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം
.
നന്തി മേൽപ്പാലത്തിന് മുകളിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടുകൂടിയാണ് അപകടം നടന്നത്. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ദേവനന്ദ ബസ്സും വടകര ഭാഗത്തേക്ക് പോകുന്ന സീയ മോൾ ലിമിറ്റഡ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി ഗവ. താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തി. കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും റോഡിൽ വീണ ചില്ലു കഷണങ്ങളും മറ്റും വെള്ളം ഉപയോഗിച്ച് ക്ലീൻ ചെയ്യുകയും ചെയ്തു. ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ പി എമ്മിനെ നേതൃത്വത്തിൽ SFRO രാജുമോൻ, FRO മാരായ ലതീഷ് നടുക്കണ്ടി, രതീഷ് കെ എൻ, ജാഹിർ എം, ഇർഷാദ് ടി കെ, നിധി പ്രസാദ് ഇ എം, രജീഷ് വിപി, രജിലേഷ് സി എം, ഹോം ഗാർഡുമാരായ ബാലൻ ടി പി, ഷൈജു, ബൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.



