KOYILANDY DIARY.COM

The Perfect News Portal

ഓട്ടോ-ടാക്സി ചാർജ്ജ് കലോചിതമായി പരിഷ്കരിക്കണം സിഐടിയു

.
കൊയിലാണ്ടി: ഇന്ധന വിലവർദ്ധനവിൻ്റെയും സ്പെയർപാർട്സ്, അവശ്യ സാധനങ്ങളുടെയും വിലക്കയറ്റത്തിൻ്റെ സാഹചര്യത്തിൽ ഓട്ടോ-ടാക്സി ചാർജ്ജ് കലോചിതമായി പരിഷ്കരിക്കണമെന്ന് ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു പയ്യോളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പയ്യോളി എ.കെ.ജി. മന്ദിരത്തിൽ സി. കുഞ്ഞമ്മദ് നഗറിൽ നടന്ന 4 വർഷങ്ങൾക്ക് മുമ്പ് 2022 ഏപ്രിൽ മാസമാണ് അവസാനമായി ചാർജ്ജ് വർദ്ധന നടപ്പിലാക്കിയത്. ഏരിയ പ്രസിഡണ്ട് ബിജു കളത്തിലിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി എൽ. രമേശൻ ഉദ്ഘാടനം ചെയ്തു. 
.
.
ബിജു കളത്തിൽ പതാക ഉയർത്തി. സജീവൻ രക്തസാക്ഷി പ്രമേയവും പ്രദീപൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. CITU സംസ്ഥാന കമ്മറ്റി അംഗം കെ.കെ.മമ്മു സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി ഇൻ ചാർജ്ജ് ഗിരീഷ് ബാബു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രമേയങ്ങളും ഭാവി പ്രവർത്തന രൂപരേഖയും ജോ: സെക്രട്ടറി സുനിൽ അക്കമ്പത്ത് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.ലികേഷ് സ്വാഗതവും എ.വിനോദൻ നന്ദിയും പറഞ്ഞു.
.
.
ഭാരവാഹികളായി പ്രസിഡണ്ട്: ബിജു കളത്തിൽ, സെക്രട്ടറി: യു.വി. ബിജീഷ്
ട്രഷറർ: എൻ.സി. ഗിരീഷ് ബാബു, വൈസ് പ്രസിഡണ്ടുമാർ: പ്രദീപ് തോലേരി, സമീർ.കെ.കെ, സാലിക്കോയ, രാജേഷ്.ഇ, ജോ: സെക്രട്ടറിമാർ: സുനിൽ അക്കമ്പത്ത്, ഷിംനേഷ്.കെ.എം., വിനോദൻ.എ., ശ്രീജിത്ത്. കെ, ഉൾപ്പെടെ 19 അംഗ ഏരിയ കമ്മറ്റിയെയും 6 അംഗങ്ങളടങ്ങിയ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
Share news
error: Content is protected !!