KOYILANDY DIARY

The Perfect News Portal

കാപ്പാട് മത്സ്യബന്ധന തോണി മറിഞ്ഞ് മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടി: കാപ്പാട് മത്സ്യബന്ധന തോണി മറിഞ്ഞ് മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ കാപ്പാടിനും, പൊയിൽക്കാവിനുമിടയിലായിരുന്നു സംഭവം. മിത്രൻ, ശിവാനന്ദൻ, പ്രഭീഷ്, തുടങ്ങിയവരായിരുന്നു തോണിയിലുണ്ടായിരുന്നത്. തോണി തകർന്നിട്ടുണ്ട്. മറിഞ്ഞ തോണി ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും, മറ്റ് തോണിയിലുള്ളവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവം അറിഞ്ഞ് കൊയിലാണ്ടി പോലീസും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *