KOYILANDY DIARY

The Perfect News Portal

മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി

താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ. നിർവഹിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളിലൊരാളായ പുഷ്പരാജൻ്റെ പടുതാകുളം മത്സ്യക്കൃഷിയുടെ വിളവെടുപ്പ് എം.എൽ.എ. നിർവഹിച്ചു.

താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. താമരശ്ശേരി മത്സ്യഭവൻ ഫിഷറീസ് ഓഫീസർ സന്ധ്യ പദ്ധതി വിശദീകരണം നടത്തി. എ. അരവിന്ദൻ, വൈശാഖ്, ദീപു, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *