KOYILANDY DIARY

The Perfect News Portal

തലയാട് ബസ്സ്റ്റാൻ്റിൽ ടേക്ക് എ ബ്രേക്ക് ആരംഭിച്ചു

ബാലുശ്ശേരി: മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കർമ പദ്ധതിയിൽപ്പെട്ട ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരമുള്ള പൊതു ശൗചാലയവും വഴിയോര വിശ്രമകേന്ദ്രവുമായ വഴിയിടം തലയാട് ബസ് സ്റ്റാൻഡിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് വി.എം. കുട്ടിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തിലെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് സമുച്ചയമാണിത്. സംസ്ഥാന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇതൻ്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ടാംഘട്ടത്തിൽ 100 ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *