KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ കേരള ഫീഡ്‌സ് ലിമിറ്റഡ് നിർദ്ധന വിദ്യാർത്ഥികൾക്ക് ഫോണുകൾ കൈമാറി

കൊയിലാണ്ടി: കേരള ഫീഡ്‌സ് ലിമിറ്റഡ് നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി. തിരുവങ്ങൂർ ഹയർസെക്കണ്ടിറി സ്‌കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠനം ഒരുക്കുന്നതിനായി സംഘടിപ്പിച്ച് ഡിജിറ്റൽ ചാലഞ്ച് പദ്ധതി ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് ലിമിറ്റഡ് ഫോണുകൾ കൈമാറിയത്. യൂണിറ്റ് ഹെഡ് ജയചന്ദ്രൻ ബി, തിരുവങ്ങൂർ സ്‌കൂൾ അധ്യാപിക കെ.കെ. വിജിതയ്ക്ക് കൈമാറി. ചടങ്ങിൽ കേരള ഫീഡ്‌സ് ജൂനിയർ മാർക്കറ്റിംഗ് ഓഫീസർ നിഥുൻ എൻ, സ്‌കൂൾ മാനേജർ ടി. ജനാർദ്ദനൻ, അധ്യാപകരായ എ.പി. സതീഷ് ബാബു, ജി. അവിനാഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *