KOYILANDY DIARY

The Perfect News Portal

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സമര്‍പ്പിച്ചു

കൊയിലാണ്ടി: കോവിഡ് ബാധിതര്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് സംഭാവന ചെയ്ത 5 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ കാനത്തില്‍ ജമീല എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. കൊയിലാണ്ടി സി.എഫ്.എല്‍.ടി.സി ക്കുള്ള ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി. സുധ ഏറ്റു വാങ്ങി.. തഹസില്‍ദാര്‍ സി.പി. മണി അധ്യക്ഷത വഹിച്ചു. ഇന്ത്യയില്‍  കോവിഡിനെ നേരിടുന്നതിന് സിംഗപ്പൂര്‍ റെഡ് ക്രോസില്‍നിന്നും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ച് മുഖേന കോഴിക്കോട് ജില്ലക്ക് ലഭിച്ചതില്‍ 5 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് കൊയിലാണ്ടിയില്‍ വിതരണം ചെയ്തത്.

പരിപാടിയില്‍ പത്രവിതരണത്തിലൂടെ ലഭിച്ച വരുമാനം റെഡ് ക്രോസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്ത മുരളീധരന്റെ മകന്‍ സായ് സൂര്യക്ക് പ്രശംസാപത്രം നല്‍കി. റെഡ് ക്രോസ് ജില്ല ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍, സെക്രട്ടറി ദീപു മൊടക്കല്ലൂര്‍, താലൂക് ചെയര്‍മാന്‍ കെ.കെ.രാജന്‍, താലൂക് ആശൂപത്രി സൂപ്രണ്ട് ഡോ. ഷീല ഗോപാലകൃഷ്ണന്‍, ആര്‍.സി. ബിജിത്, സി. രാജേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *