KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗുരുതര സ്ഥിതിയിലേക്ക്: ഇന്നത്തെ ടി.പി.ആർ. 21.2 ശതമാനം

കൊയിലാണ്ടി ഗുരുതര സ്ഥിതിയിലേക്ക് ഇന്നത്തെ ടി.പി.ആർ. 21.2 ശതമാനമായി ഉയർന്നു. ലോക്ഡൌൺ നിലവിൽ വന്ന ശേഷം കൊയിലാണ്ടിയിൽ ഏറ്റവും ഉയർന്ന ടി.പി.ആർ. രേഖപ്പെടുത്തിയ ദിവസമാണ് ഇന്ന്. ഓരോ ദിവസം കഴിയുംതോറും ഇവിടെ സ്ഥിതി മോശമാകുകയാണെന്നാണ് വിലയിരുത്തൽ. ടി.പി.ആർ. കുറയ്ക്കുന്നതിന് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി മെഗാ ക്യാമ്പ് നടക്കുന്നുണ്ടായിരുന്നു. എന്നിട്ടും അൽപ്പംപോലും ടി.പി. ആർ കുറയാത്തത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ഇന്ന് 222 പേരുടെ ടെസ്റ്റ് നടത്തിയതിൽ 42 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നഗരസഭയുടെ പലഭാഗങ്ങളിലായി ഓരോ ദിവസവും കേസുകൾ വർദ്ധിക്കുകയാണ്. ഡി. കാറ്റഗറിയിലായ നഗരസഭയിൽ നിയന്ത്രമങ്ങളിൽ നൽകിയ ഇളവും നിയമം ലംഘിച്ച് വാഹനങ്ങൾ നിരത്തിലിറങ്ങി സർവ്വീസ് നടത്തുന്നതും രോഗവ്യാപനത്തിന് ആക്കം കൂട്ടുകയാണ്. അധികൃതർ തികഞ്ഞ നിസംഗതയാണ് ഇക്കാര്യത്തിൽ കാണിക്കുന്നത്. ജനങ്ങൾക്ക് ഇതിൽ ശക്തമായ പ്രതിഷേധമാണുള്ളത്. കോവിഡ് മരണവും കൊയിലാണ്ടിയിൽ വർദ്ധിക്കുന്നുണ്ട്. ഇന്ന് രണ്ട് പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *