KOYILANDY DIARY

The Perfect News Portal

സുരക്ഷ പാലിയേറ്റീവ് ഹേംകെയർ ഉത്ഘാടനം ചെയ്തു

സുരക്ഷ പെയിൻ & പാലിയേറ്റിവ് മേപ്പയ്യൂർ സൗത്ത് മേഖലാകമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹേം കെയറിന്റെ ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. ചെയർമാൻ ഏസി അനൂപ് അധ്യക്ഷനായി. യൂണിറ്റുകൾക്കുള്ള പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെടി രാജൻ കെ സത്യൻ മാസ്റ്റർക്ക് നൽകി നിർവ്വഹിച്ചു. വിഭവ സമാഹരണം ഉത്ഘാടനം ടി സി മനോജനിൽ നിന്ന് ഏറ്റുവാങ്ങി കെ കുഞ്ഞിരാമൻ നിർവ്വഹിച്ചു. വ്യക്തികളും സംഘടനകളും സംഭാവനയായി നൽകിയ പാലിയേറ്റീവ് ഉപകരണങ്ങൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ എം വിജയൻ മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി. ട്രഷറർ എം പി കുഞ്ഞമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ കൺവീനർ എൻ രാമദാസ് സ്വാഗവും കെ സത്യൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *