KOYILANDY DIARY

The Perfect News Portal

സിഐടിയു ഹെഡ്‌പോസ്റ്റോഫീസ് ധർണ്ണ

കൊയിലാണ്ടി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയു കൊയിലാണ്ടി ഹെഡ്‌പോസ്‌റ്റോഫീസ് ധർണ്ണ സംഘടിപ്പിച്ചു. പെട്രോൾ ഡീസൽ വില വർദ്ദനവ് പിൻവലിക്കുക, നിർമ്മാണ മേഘലയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം തടയുക, തൊഴിലാളികൾക്ക് പ്രതിമാസം 7500 രൂപ സാമ്പത്തിക സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐ.ടി.യു) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ്‌പോസ്‌റ്റോഫീസിന് മുമ്പിൽ ധർണ്ണ നടത്തിയത്. സിപിഐ(എം) ഏരിയാ കമ്മിറ്റി അംഗം സി. അശ്വനിദേവ് സമരം ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ സെക്രട്ടറി എം. പത്മനാഭൻ അധ്യക്ഷതവഹിച്ചു. പ്രസിഡണ്ട് എൻ.കെ. ഭാസ്‌ക്കരൻ, മേഖലാ സെക്രട്ടറി വി. എം. സിറാജ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *