KOYILANDY DIARY

The Perfect News Portal

ടൗണുകളിലെ ഓരങ്ങളിൽ അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കും

കൊയിലാണ്ടി: പയ്യോളി നഗരങ്ങളിലെ ഓരങ്ങളിൽ വളരെയധികം സമയം അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനമായി. കൊയിലാണ്ടി മേഖലയിൽ അടിക്കടിയുണ്ടാകുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ കൊയിലാണ്ടി പൊതുമരാമത്ത് റസ്റ്റ്ഹൗസിൽ എം.എൽ.എ വിളിച്ചു ചേർത്ത റോഡ് സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം. ആവശ്യമുള്ളയിടങ്ങളിൽ ഡിവൈഡറുകൾ സ്ഥാപിച്ച് ഗതാഗതം ക്രമീകരിക്കാനും തീരുമാനമായി.   

ടാറിംഗ് ഉയർന്നതിനാൽ ദേശീയപാതയുടെ വശങ്ങളിലെ താഴ്ച മണ്ണിട്ട് പരിഹരിക്കാൻ ദേശീയപാതാ വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കാനും തീരുമാനിച്ചു. യോഗത്തിൽ കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ ശ. സുധ കിഴക്കെപാട്ട്, പയ്യോളി നഗരസഭാ ചെയർമാൻ ഷെഫീഖ് വടക്കയിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീബ മലയിൽ, സതി കിഴക്കയിൽ, ജമീല സമദ്, മുൻ എം.എൽ.എ കെ.ദാസൻ എക്സിക്യുട്ടീവ് എഞ്ചിനീയർ ആർ. സിന്ധു, അഡ്വ. കെ.സത്യൻ, ഇ.കെ.bഅജിത്, വടകര ആർ.ടി.ഒ. ഷെരീഫ്, കൊയിലാണ്ടി സി.ഐ എൻ. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *