KOYILANDY DIARY

The Perfect News Portal

നഗരത്തിൽ നാട്ടുകാർക്ക് ഭീഷണി ഉയർത്തി തെരുവ് വിളക്ക് തൂങ്ങി നിൽക്കുന്നു

കൊയിലാണ്ടി: നഗരത്തിൽ നാട്ടുകാർക്ക് ഭീഷണിയായി തെരുവ് വിളക്ക് തൂങ്ങി നിൽക്കുന്നു  സാംസ്കാരിക നിലയത്തിന്റെ മുൻപിലുള്ള ഹൈമാസ്റ്റ് വിളക്കിലെ ഒരു ലൈറ്റ് ആണ് നേരിയ ചെറു വയറിന്റെ ബലത്തിൽ വളരെ അപകടകരമായി തൂങ്ങി നിൽക്കുന്നത്. സംഭവം കൊയിലാണ്ടിയിലെ ആംബുലൻസ് ഡ്രൈവർമാരായ റിയാസും ബിജുവും, നാട്ടുകാരും ചേര്ന്ന് അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. കാറ്റിൽ തൂങ്ങിയാടുന്ന വിളക്ക് ഏത് സമയവും നിലംപൊത്താം ഇതിനടിയിലൂടെ നിരവധി പേർ സഞ്ചരിക്കുന്ന നടപ്പാതയാണുള്ളത്. അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. കെ. ദാസൻ എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് തുക ചിലവഴിച്ച് ഒരു വർഷം മുമ്പ് സ്ഥാപിച്ചതാണ് ഈ ഹൈമാസ്റ്റ് ലൈറ്റ്. അടിയന്തരമായി അറ്റകുറ്റ പണികൾ തീർത്ത് അപകടം ഒഴിവാക്കി ലൈറ്റ് പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *