KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഹാർബറിൽ സാമൂഹ്യ അകലം പാലിച്ച് പരുന്തുകൾ കൗതുക കാഴ്ചയൊരുക്കി

കൊയിലാണ്ടി: ഞങ്ങളും ഈ ഭൂമിയുടെ അവകാശികളാണ് സാമൂഹ്യ അകലം പാലിക്കാൻ ഞങ്ങൾക്കുമറിയാം.. താഴെ മനുഷ്യർ സാമൂഹ്യ അകലം പാലിച്ച് നിൽക്കുമ്പോൾ ഞങ്ങൾക്കെങ്ങനെ മാറി നിൽക്കാനാകും. ഈ കാഴ്ച്ചയൊരുക്കിയ പരുന്തുകൾ വിസമയമാകുകയാണ്. വിളക്കു കാലുകൾക്ക് മുകളിൽ സാമൂഹ്യ അകലം പാലിച്ചുള്ള ഈ നിൽപ്പ് കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും.. കൊയിലാണ്ടി ഹാർബറിലെ വിളക്ക് കാലുകൾക്ക് മീതെയാണ് ഇന്ന് കാലത്ത് വരിവരിയായി സാമൂഹിക അകലം പാലിച്ച് ഇവർ നിലയുറപ്പിച്ചത്. ഈ സമയത്ത് ഹാർബറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊയിലാണ്ടി സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ പകർത്തിയ ദൃശ്യമാണ് ശ്രദ്ധേയമാകുന്നത്. നിരവധി പേർ ഈ സമയത്ത് ഈ ദൃശ്യ വിസ്മയം കാണാൻ അവിടെ ഉണ്ടായിരുന്നതായും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *