KOYILANDY DIARY

The Perfect News Portal

സുരക്ഷ പാലിയേറ്റീവ് കെയർ പന്തലായനി സൗത്ത്‌ യൂണിറ്റ് രൂപീകരിച്ചു

കൊയിലാണ്ടി: പാലിയേറ്റീവ് രംഗത്ത് പുത്തൻ പ്രതീക്ഷകളുണർത്തി കടന്നുവന്ന സുരക്ഷ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പന്തലായനി സൗത്ത്‌ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ സാന്ത്വന പരിചരണ ഗംരത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവന്ന് ജില്ലയിലാകെ മേഖലാ, യൂണിറ്റതല കമ്മിറ്റികൾ രൂപീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് നടന്ന് നീങ്ങിയപ്പോൾ വൻ ജനപിന്തുണയാണ് സുരക്ഷയ്ക്ക് ലഭിച്ചിട്ടുള്ളതെന്ന് രൂപീകരണ കണവൻഷൻ ഉദ്ഘാടനം ചെയ്ത്കൊണ്ട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു.

കിടപ്പ് രോഗികളുടെയും മറ്റ് അവശത അനുഭവിക്കുന്ന രോഗികളുടെ സർവ്വെ അടിയന്തരമായി പൂർത്തിയാക്കി മറ്റ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ യോഗം തീരുമാനിച്ചു. അഡ്വ. കെ. സത്യൻ, എം.വി. ബാലൻ എന്നിവർ രക്ഷാധികാരികളായി സി.കെ. ആനന്ദൻ (ചെയർമാൻ), അഭിഷേക് പി. (കൺവീനർ), വി.കെ. രേഖ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 9 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. യോഗത്തിൽ പി. രമേശൻ, രംഗുൽ രാജ്, സുശാന്ത്, ആദർശ് ടി.കെ. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *