KOYILANDY DIARY

The Perfect News Portal

തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

കൊയിലാണ്ടി: തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കൊല്ലം കണിയാം കുന്നുമ്മൽ റൈനു (40) ആണ് മരച്ചത്. ഇന്നു രാവിലെയാണ് സംഭവം. തെങ്ങ് കയറ്റത്തിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. അച്ഛൻ: കൃഷ്ണൻ. അമ്മ: മാധവി. ഭാര്യ: ഷിജി. മക്കൾ. അമയ, അയന, സഹോദരങ്ങൾ: ബിന്ദു, സിന്ധു.

Leave a Reply

Your email address will not be published. Required fields are marked *