KOYILANDY DIARY

The Perfect News Portal

ആരോഗ്യ പ്രവർത്തകർക്കായി കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ KSRTC സർവ്വീസ് ആരംഭിച്ചു

കൊയിലാണ്ടി: ആരോഗ്യ പ്രവർത്തകർക്കായി താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു. കാലത്ത് 7 ന് താമരശ്ശേരിയിൽ നിന്നും പുറപ്പെട്ട് 7-50 ന് കൊയിലാണ്ടിയിൽ എത്തിച്ചേരും. തിരിച്ച് 3.20ന് കൊയിലാണ്ടിയിൽ നിന്ന് താമരശ്ശേരിയിലേക്ക് പുറപ്പെടും. കൊയിലാണ്ടി, ഉള്ളിയേരി, ബാലുശ്ശേരി, പനങ്ങാട് കോക്കലൂർ, തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ആരോഗ്യ പ്രവർത്തകർക്ക് വേണ്ടിയാണ് സർവീസ് ആരംഭിച്ചത്. കോവിഡ് കാലത്തെ ആരോഗ്യ പ്രവർത്തകരുടെ പ്രയാസം കണക്കിലെടുത്ത് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ആടിയന്തരമായി സർവീസ് ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി തീരും വരെ സർവ്വീസ് തുടരും എന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *