KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ അനാവശ്യ യാത്രക്കാരെ പോലീസ് തിരിച്ചയച്ചു

കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക് ഡൗണിൻ്റെ മൂന്നാം ദിവസവും പ്രവർത്തി ദിവസവുമായ തിങ്കളാഴ്‌ച നഗരത്തിലേക്ക് വാഹനങ്ങളുടെ കുത്തൊഴുക്ക് പോലീസിൻ്റെ കർശനമായ പരിശോധനയിൽ അനാവശ്യമായി വാഹനവുമായി ഇറങ്ങിയ യാത്രക്കാരെ താക്കീത് ചെയ്തശേഷം തിരിച്ചയച്ചു. ആശുപത്രികളിലേക്ക് പോകുന്നവരെയും, ബാങ്കിലേക്ക് പോകുന്നവരെയും മാത്രമാണ് പോലീസ് പോകാനനുവദിച്ചത്. നഗരത്തിൽ ഇന്ന് കർശനമായ പരിശോധനയായിരുന്നു. തിങ്കളാഴ്ച ആയതിനാൽ വാഹനങ്ങൾ കൂടുതൽ ഉണ്ടാകുമെന്നതിനാൽ പോലീസ് പരിശോധന കർശനമാക്കുകയായിരുന്നു. നിരവധി പേരെത്തുന്ന തിരക്കേറിയ കൊയിലാണ്ടി ഹാർബർ പൂർണ്ണമായും നിശ്ചലമായികിടന്നു.

Leave a Reply

Your email address will not be published. Required fields are marked *