KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പോലീസ് സേനയ്ക്ക് ലയൺസ് ക്ലബ്ബിൻ്റെ ധനസഹായം

കൊയിലാണ്ടി : കോവിഡിനെതിരെയുള്ള മുന്നണി പോരാളികളായി നിൽക്കുന്ന പോലീസിന് ലയൺസ് ക്ലബ്ബിൻ്റെ വക ധനസഹായം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായാണ് കൊയിലാണ്ടി ലയൺസ് ക്ലബ്ബ് 10,000 രൂപ സംഭാവന നൽകിയത്. കൊയിലാണ്ടി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഡോ. കെ. ഗോപിനാഥ് സി.ഐ. സന്ദീപിന് തുകയുടെ ചെക്ക് കൈമാറി. ചടങ്ങിൽ സി. കെ. മനോജ്, ഹരീഷ് മറോളി, ജയപ്രകാശ്, ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *