KOYILANDY DIARY

The Perfect News Portal

100 ഗ്രാം  കഞ്ചാവുമായി യുവാവ് പിടിയിൽ 

കൊയിലാണ്ടി:  100ഗ്രാം  കഞ്ചാവുമായി യുവാവ് പിടിയിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ  പരിസരത്ത് വെച്ച് പ്രകാശൻ എന്ന അണ്ണനെ കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ  റഊഫ് പി.കെ, എ.എസ്.ഐ സേതുരാമൻ, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ  സുനിൽ കെ, അജേഷ് കെ.എൻ, മനോജ്‌ പി.വി.കെ, ഹരീഷ് പി എന്നിവർ ചേർന്ന്  പിടികൂടി.
സ്കൂൾ, കോളേജ്  വിദ്യാർത്ഥികൾക്കും ബീച്ച് ഏരിയയിലെ  യുവാക്കൾക്കും  ലഹരി  വില്പന നടത്തുന്ന കണ്ണികളിലെ  പ്രധാനിയാണ് ഇയാൾ. ഒരു വർഷം മുൻപ് ഒന്നര കിലോ കഞ്ചാവുമായി  ഇയാളെ കൊയിലാണ്ടി പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. 

Leave a Reply

Your email address will not be published. Required fields are marked *