KOYILANDY DIARY

The Perfect News Portal

10 രൂപയ്ക്ക് ഊണ് കിട്ടുമോ?

മംഗലാപുരം: അവശ്യവസ്തുക്കളുടെ വില കുത്തനെ കുതിച്ചുയരുന്ന ഈ കാലത്ത് എവിടെയെങ്കിലും 10 രൂപയ്ക്ക് ഊണ് കിട്ടുമോ? കിട്ടുമെന്നാണ് റിപോര്‍ട്ട്. മംഗലാപുരത്തെ സുള്ള്യയിലെ ഹോട്ടല്‍ രാമപ്രസാദിലാണ് ഊണ് ലഭിക്കുക.

ഹോട്ടല്‍ രാമപ്രസാദ് 1938ലാണ് സ്ഥാപിതമായത്. തുടക്കത്തില്‍ 25 പൈസയായിരുന്നു ഒരു ഊണിന്. 2014ല്‍ ഊണിന് 5 രൂപ ഈടാക്കാന്‍ തുടങ്ങി.

ഇപ്പോള്‍ രാമപ്രസാദില്‍ ഒരു ഊണിന് 10 രൂപയാണ്. 200ഓളം ജീവനക്കാര്‍ ഇപ്പോള്‍ രാമപ്രസാദിലുണ്ട്. വന്‍ തിരക്കാണ് ഊണിന്റെ സമയത്ത് ഹോട്ടലില്‍ അനുഭവപ്പെടുന്നത്. ചിലപ്പോഴൊക്കെ ഉപഭോക്താക്കളെ ക്യൂ നിര്‍ത്തേണ്ടിവരുന്നുവെന്ന് ഉടമ സുന്ദര സ്വരലയ പറയുന്നു.

Advertisements