KOYILANDY DIARY

The Perfect News Portal

ഇന്റര്‍നെറ്റിന്റെ സ്ഥിരമായ ഉപയോഗം നമ്മുടെ ഓര്‍മശക്തി നശിപ്പിക്കുമെന്ന് പഠനം

കലിഫോര്‍ണിയ: ഇന്റര്‍നെറ്റിന്റെ സ്ഥിരമായ ഉപയോഗം നമ്മുടെ ഓര്‍മശക്തി നശിപ്പിക്കുമെന്ന് പഠനം. ഓര്‍മിച്ചെടുക്കാന്‍ സഹായകമായ ഇന്റര്‍നെറ്റ് പോലുള്ളവയെ ആശ്രയിക്കാനുള്ള പ്രവണത ഓരോ ഉപയോഗശേഷവും മനുഷ്യന് കൂടുകയാണെന്നാണ് പഠനം കണ്ടെത്തിയത്.

കലിഫോര്‍ണിയ സര്‍വകലാശാലയിലെയും ഇല്ലിനോയ്സ് സര്‍വകലാശാലയിലെയും ഗവേഷകരായ ബഞ്ചമിന്‍ സ്റ്റോം, സീന്‍ സ്റ്റോണ്‍, ആരോണ്‍ ബഞ്ചമിന്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഒന്നും ഓര്‍മിച്ചെടുക്കാന്‍ കഴിയാത്തവരായി മനുഷ്യര്‍ മാറിക്കൊണ്ടിരിക്കുന്നുവെന്ന് മെമ്മറി ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ പറയുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കംപ്യൂട്ടറിനെയോ സ്മാര്‍ട്ട് ഫോണിനെയോ ആശ്രയിക്കുകയാണ്.