KOYILANDY DIARY

The Perfect News Portal

മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വൈദ്യുത കാന്തിക വികിരണങ്ങള്‍ മനുഷ്യശരീരത്തില്‍ യാതൊരു രീതിയിലും ബാധിക്കില്ലെന്ന് പഠനo

കോഴിക്കോട്: മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വൈദ്യുത കാന്തിക വികിരണങ്ങള്‍ മനുഷ്യശരീരത്തില്‍ യാതൊരു രീതിയിലും ബാധിക്കില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി ടെലികോം എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് ആന്റ് മോണിറ്ററിംഗ് കേരള ഡയറക്ടര്‍ ടി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കുവേണ്ടി ടേം സെല്ലും ടെലികമ്യൂണിക്കേഷന്‍ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മൊബൈല്‍ ടവറില്‍ നിന്നുള്ള റേഡിയേഷന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിന്ന് പത്തില്‍ ഒന്ന് കുറവാണ് മാനദണ്ഡമാക്കിയിട്ടുള്ളത്. അന്താരാഷ്ട മാനനദണ്ഡം ഒരു സ്ക്വയര്‍മീറ്റര്‍ സ്ഥലത്ത് 4.5 വാട്പര്‍ മീറ്ററാണ്. എന്നാല്‍ ഇന്ത്യയില്‍ അംഗീകരിച്ചത് .45 വാട്പര്‍ മീറ്റര്‍ മാത്രമാണ്.

സൂര്യപ്രകാശം വീഴുന്നത് ഒരു സ്ക്വയര്‍മീറ്റര്‍ സ്ഥലത്ത് 400 മുതല്‍ 450 വരെ വാട്പര്‍ മീറ്റര്‍ ആണെന്നിരിക്കെ മൊബൈല്‍ ടവറില്‍ നിന്നുള്ള റേഡിയേഷന്‍ യാതൊരു പ്രശ്നവുമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയും മറ്റ് അംഗീകാരമുള്ള സംഘടനകളും ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തിയിട്ടുണ്ടെന്നും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും മൊബൈല്‍ ടവര്‍ റേഡിയേഷന്‍ മൂലം ഉണ്ടാകുന്നില്ലെന്നും അംഗീകരിച്ചിട്ടുണ്ട്. ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളില്‍ റേഡിയേഷന്‍ തീവ്രത പരിശോധിച്ചിട്ടുണ്ടെന്നും അത് അനുവദനീയ തീവ്രതയ്ക്കും വളരെ താഴെയാണെന്നും ടെലികോം വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ 4655 ടവറുകള്‍ ഉള്ളതില്‍ 1057 എണ്ണത്തില്‍ ടേം സെല്‍ പരിശോധന നടത്തിയതില്‍ നിന്നും നിര്‍ദ്ദിഷ്ട മാനദണ്ഡപ്രകാരമുള്ള അനുവദനീയ തീവ്രതയാണുള്ളതെന്ന് തെളിഞ്ഞിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.

Advertisements