KOYILANDY DIARY

The Perfect News Portal

ഹൈക്കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ ദിലീപിന്‌ ഓണനാളുകളില്‍ ജയിലില്‍ കഴിയേണ്ടിരും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അങ്കമാലി കോടതിയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി ഉത്തരവിട്ടത്. സെപ്തംബര്‍ 2 വരെയാണ് റിമാന്‍ഡ് നീട്ടിയിട്ടുള്ളത്.

ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അങ്കമാലി കോടതിയുടെ ഉത്തരവ്. പുതിയ സാഹചര്യത്തില്‍ ദിലീപ് ഓണനാളുകളില്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്. ഹൈക്കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ കാരാഗൃഹവാസം തുടരും.

Leave a Reply

Your email address will not be published. Required fields are marked *