KOYILANDY DIARY

The Perfect News Portal

ഹൃദയം മാറ്റിവെച്ച പെയ്റ്റോണിന് ധാരുണ അന്ത്യം

വാഷിംഗ്ടണ്‍: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു. എന്നാല്‍ സ്കൂളിലേക്കുപോയ ആദ്യ ദിനത്തില്‍ തന്നെ പെയ്റ്റോണ്‍ മരിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ കുളിച്ചൊരുങ്ങി വീടിന് പുറത്തുനിന്ന് സ്കൂളിലേക്ക് പോകുന്ന ചിത്രങ്ങള്‍ അടക്കം മൊബൈലില്‍ പകര്‍ത്തിയാണ് പെയ്റ്റോണ്‍ വെസ്റ്റ് എന്ന 13 കാരന്‍ യാത്രയായത്. കാറില്‍ യാത്ര ചെയ്യുന്നതിനിടെ കുട്ടിക്ക് ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അമേരിക്കയിലെ സിന്‍സിനാറ്റിയിലാണ് സംഭവം.

പെയ്റ്റോണിന്റെ ഹൃദയത്തിന്റെ വലത് ഭാഗം മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള ദീര്‍ഘനാളത്തെ ആശുപത്രി വാസത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് അവന്‍ തിരിച്ചുവന്നു. അഞ്ച് മാസത്തിന് ശേഷം വ്യാഴാഴ്ച്ച സ്കൂളിലേക്ക് പോകവെയാണ് വീണ്ടും ദുരന്തം സംഭവിച്ചത്. രണ്ട് മണിക്കൂറിനുള്ളില്‍ ഹൃദയമിടിപ്പ് ഇല്ലാതായി.അധികം വൈകാതെ മരണവും സംഭവിച്ചു.

8.30 ഓടുകുടി വിഷമതകള്‍ തോന്നിയ കെയ്റ്റോണ്‍ 10.45നാണ് മരിച്ചത്. തിരിച്ചുകിട്ടിയ ജീവിതം വീണ്ടും ഇല്ലാതായ
വാര്‍ത്ത രാജ്യത്താകെ വളരെ പെട്ടെന്നായിരുന്നു പ്രചരിച്ചത്. ‘വേര്യര്‍ ഹാര്‍ട്ട്’ എന്ന് പിന്നീട് ജനങ്ങള്‍ക്കിടയില്‍ പെയ്റ്റോണിന്റെ മരണം അറിയപ്പെട്ടു. ‘ഗോ ഫണ്ട് മി’ എന്ന ഫേസ്ബുക്ക് പേജില്‍ മരണാനന്തര ചടങ്ങുകള്‍ക്കായി സംഭാവന ആവശ്യപ്പെട്ടതിലൂടെ ഞായറാഴ്ച വരെ മാത്രം 12,000 രൂപയാണ് ലഭിച്ചത്. 7,500 രൂപയായിരുന്നു വേണ്ടിയിരുന്നത്. ‘ഫോര്‍ എവര്‍ അവര്‍ വേര്യര്‍’ എന്ന് അച്ചടിച്ച ടീഷര്‍ട്ടുകള്‍ പുറത്തിറക്കാനും പെയ്റ്റോണിന്റെ വീടിന് തൊട്ടടുത്തുള്ള പ്രിന്റിംഗ് കേന്ദ്രം തീരുമാനിച്ചു. അഞ്ച് വയസിനിടെ ഹൃദയം തുറന്ന മൂന്ന് ശസ്ത്രക്രിയകളാണ് പെയ്റ്റോണിന് വേണ്ടിവന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *