KOYILANDY DIARY

The Perfect News Portal

ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സാന്ത്വനം ചേമഞ്ചേരി സംഘടിപ്പിക്കുന്ന ഹെൽത്ത് ചെക്കപ്പ് ക്യാമ്പിന് തുടക്കമായി.
ഡോ: എൻ കെ ഹമീദ് ഉൽഘാടനം ചെയ്തു. ചെയർമാൻ ശുകൂർ തനിമ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കൊയിലാണ്ടി സോൺ ക്ഷേമകാര്യ സെക്രട്ടറി അബ്ദുൽ സലാം പാലക്കുളം ആമുഖ പ്രഭാഷണം നടത്തി.  ഫിറോസ് വെങ്ങളം, എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് അംഗം അബ്ദുൽ ഹകീം മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.
ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ സി എ  മുഹമ്മദ്‌ ഷാദിൽ, അഡ്വ. മുഹമ്മദ്‌ ഹിഷാം എന്നിവർക്ക് ചടങ്ങിൽ പ്രത്യേക ബഹുമതികൾ നൽകി ആദരിച്ചു. നവാസ് കാപ്പാട്, നിയാസ് വെങ്ങളം, ഷാഹിദ് കട്ടിലപ്പീടിക,  അഹമ്മദ് ഹാജി റഡൂം സംബന്ധിച്ചു. എല്ലാ ശനി, ഞായർ ദിവസങ്ങളിലും തിരുവങ്ങൂർ ഗവ: ഹോസ്പിറ്റലിന് സമീപമുള്ള സാന്ത്വന കേന്ദ്രത്തിൽ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *