KOYILANDY DIARY

The Perfect News Portal

മാതൃക ഹരിത ഗ്രാമം പ്രഖ്യാപനം നടത്തി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ക്ലസ്റ്ററിന്റെ മാതൃക ഹരിത ഗ്രാമ പ്രഖ്യാപനം  നടത്തി. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീമതി നുസ്രത്ത് വി. സി. അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ  ശ്രീജിത്ത് എസ്. മുഖ്യ പ്രഭാഷണം നടത്തി.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ഗീതാനന്ദൻ,  വാർഡ് മെമ്പർ സാദിഖ് ടി.വി., സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മറ്റി അംഗം  ഗോവിന്ദൻ മാസ്റ്റർ, ആശ്വാസം പാലിയേറ്റീവ് കെയർ ചെങ്ങോട്ട്കാവ് സെക്രട്ടറി ഇ. കെ. ശ്രീനിവാസൻ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം  പി. പ്രസന്നൻ, പൊയിൽകാവ് എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡണ്ട്  സി. ഗോപിനാഥ്, കൃഷി ഓഫീസർ വിദ്യാ ബാലകൃഷണൻ കൊയിലാണ്ടി ക്ലസ്റ്റർ വളണ്ടിയർ ലീഡർമാരായ പി. എം. മുഹമ്മദ് സാലിഹ്, ബി. ജെ. ശ്രീലക്ഷ്മി ദേവ  എന്നിവർ ആശംസകൾ നേർന്നു.
ക്ലസ്റ്റർ കോഡിനേറ്റർ കെ. പി. അനിൽകുമാർ പദ്ധതി വിശദീകരിച്ചു.  പൊയിൽക്കാവ് എച്ച്.എസ്.എസ്.  ടീം എൻ എസ് എസ്, പ്രോഗ്രാം ഓഫീസർമാരായ രഞ്ചില, ബിന്ദുകുമാരി, സിതാര എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.
കൊയിലാണ്ടി ക്ലസ്റ്ററിലെ പത്ത് യൂണിറ്റുകളിൽ നിന്നും പങ്കെടുത്ത വളണ്ടിയർ പ്രതിനിധികളുടെ സാന്നിധ്യം ചടങ്ങിന് നിറം പകർന്നു. പൊയിൽക്കാവ് എച്ച്.എസ്.എസ്.  മനോജ് കുമാർ എൻ. കെ. സ്വാഗതവും പ്രോഗ്രാം ഓഫീസർ വി. എൽ. ലജിന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *