KOYILANDY DIARY

The Perfect News Portal

ഹര്‍ത്താലിന്റെ മറവില്‍ ബിജെപിക്കാര്‍ സി.പി.ഐ.എം കാസര്‍കോട് ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തു

കാസര്‍കോട്> ഹര്‍ത്താലിന്റെ മറവില്‍ ബിജെപിക്കാര്‍ കാസര്‍കോട് അഴിഞ്ഞാടി. സിപിഐ എം കാസര്‍കോട് ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തു. കല്ലും കുറുവടിയുമായാണ് ബിജെപിക്കാര്‍ പ്രകടനത്തിനെത്തിയത്. ചീമേനിയില്‍ പ്രകടനത്തിനിടെ സര്‍വീസ് സഹകരണ ബാങ്ക് ആക്രമിച്ചു. ബിജെപി സംസ്ഥാന നേതാക്കളായ കെ സുരേന്ദ്രന്‍ ,കെ പി ശ്രീശന്‍, ജില്ല നേതാവ് കെ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമണം. ബാങ്കിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

സിപിഐ എം ആക്രമണമെന്ന് ആരോപിച്ചാണ് ബിജെപി കാസര്‍കോട് ആസൂത്രിതമായി ആക്രമണങ്ങള്‍ നടത്തുന്നത്. ഇന്നലെ ചീമേനി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ചെറുവത്തൂരില്‍ അഴിഞ്ഞാടിയ ബിജെപിക്കാരെ കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് പൊലീസ് പിരിച്ചുവിട്ടത്.

ബിജെപി അക്രമത്തില്‍ റോഡരികില്‍ നിന്നവര്‍ക്കു നേരെയുണ്ടായ കല്ലേറില്‍ ചുമട്ടുതൊഴിലാളികളായ സി സുബിന്‍ (27), കെ ചന്ദ്രന്‍ (35) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.  ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താല്‍ നടത്തിയതും അഴിഞ്ഞാടിയതും.

Leave a Reply

Your email address will not be published. Required fields are marked *