KOYILANDY DIARY

The Perfect News Portal

ഹജ്ജ് കമ്മിറ്റി ട്രെയിനർമാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാസ്‌ക് നൽകി

കൊയിലാണ്ടി : ഹജ്ജ് കമ്മിറ്റി ട്രെയിനർമാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാസ്‌ക്  കൈമാറി കേരള സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ സേവനം ചെയ്യുന്ന വിവിധ ജില്ലകളിലെ  ഹജ്ജ് ട്രെയിനർമാരുടെ വകയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന പ്രധാന സർക്കാർ സ്ഥാപനങ്ങളായ മെഡിക്കൽ കോളേജുകൾ, താലൂക്ക് ആശുപത്രികൾ, പോലീസ് ആസ്ഥാനങ്ങൾ എന്നിവിടങ്ങളിലെക്ക് മാസ്‌ക്കുകൾ നൽകിയത്.
പുനരുപയോഗം സാധ്യമാകുന്ന വിധത്തിൽ തുണിയിൽ പ്രത്യേകം തയാറാക്കിയ  മാസ്‌ക്കുകൾ തയ്യാറാക്കിയത്.
കൊയിലാണ്ടി മണ്ഡലം ട്രൈനര്‍ നൗഫൽ പി സി യിൽ നിന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട്   ഡോ : പ്രതിഭ മാസ്ക്  ഏറ്റുവാങ്ങി.  ജൂനിയർ ഹെൽത്ത് ഇൻ സ്പെക്ടർ സുരേഷ് ബാബു, ട്രൈനർമാരായ കെ വി അബ്ദുൽ ഖാദർ ഹാജി, എൻ  അബ്ദുൽ ഖാദർ ഹാജി, ആരോഗ്യ പ്രവർത്തകരായ നൗഫൽ ബേബി, അബ്ദുറഹ് മാൻ ചെന്നൈ, സിദ്ദീഖ് കുറുവങ്ങാട്, ശഫ്നാസ് കൊല്ലം എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *