KOYILANDY DIARY

The Perfect News Portal

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം

കോട്ടയ്ക്കല്‍:  സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒതുക്കുങ്ങലില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം. ഇന്നു പുലര്‍ച്ചെ 4.15നാണ് മോഷ്ടാവ് കൗണ്ടര്‍ തകര്‍ത്തത്. എട്ടു ലക്ഷം രൂപയോളമുണ്ടായിരുന്നെങ്കിലും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാവിന്റെ ദൃശ്യം കൗണ്ടറിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പൊലീസ് നായയും പരിശോധന നടത്തി.