KOYILANDY DIARY

The Perfect News Portal

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി; ഗ്രാമശ്രീ റസിഡൻസ് അസോസിയേഷൻ പന്തലായനി മലബാർ മെഡിക്കൽ കോളേജുമായി സഹകരിച്ച് സൗജന്യ മെഡിക്കൽക്യാമ്പ് നടത്തി. നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.വി രാഘവൻ അദ്ധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ ടി.പി രാമദാസ്, പി.എം ബിജു, MMC മാർക്കറ്റിംങ് മാനേജർ പത്മപ്രഭ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി. പ്രതീപൻ സ്വാഗതവും, പി.കെ ശിവദാസൻ നന്ദിയും പറഞ്ഞു. ക്യാമ്പിൽ എല്ലാവിഭാഗം ഡോക്ടർമാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *