KOYILANDY DIARY

The Perfect News Portal

വീട്ടില്‍ കയറ്റണമെന്ന കനകദുര്‍ഗ്ഗയുടെ ഹര്‍ജിയില്‍ നാളെ വിധി പറയും

മലപ്പുറം: പെരിന്തല്‍മണ്ണയിലെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടി കനകദുര്‍ഗ നല്‍കിയ അപേക്ഷയില്‍ നാളെ വിധി പറയും. പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് വിധി പറയുക. ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലാണ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍. ഈ സാഹചര്യത്തിലാണ് പരിഹാരം തേടി കനകദുര്‍ഗ്ഗ ഗ്രാമന്യായാലയത്തെ സമീപിച്ചത്.

പ്രശ്നപരിഹാരത്തിനായി തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് നല്‍കണമെന്ന് കനകദുര്‍ഗ്ഗ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയകേന്ദ്രത്തിലാണ് കനകദുര്‍ഗ്ഗ താമസിക്കുന്നത്. ഇവര്‍ക്ക് മുഴുവന്‍സമയ പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *