KOYILANDY DIARY

The Perfect News Portal

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സേവാഭാരതി കൊയിലാണ്ടിയുടെയും, ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ മാതൃ സമിതിയുടെയും ആഭിമുഖ്യത്തിലാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ സിക്രട്ടറി വി.എം മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയും മലബാർ നേത്രാലയത്തിലെ ഡോക്ടറുമായ ചന്ദ്ര കാന്തിനെ സ്ക്കൂൾ ഹെഡ്മാസ്റ്റർ മുരളി പൊന്നാട അണിയിച്ചു.

വാർഡ് മെംബർ സുധ എം, കെ.കെ വൈശാഖ്, സുധാകരൻ വി.കെ, സ്ക്കൂൾ മാതൃസമിതി പ്രസിഡണ്ട് മഞ്ജുഷ സജിത്ത് എന്നിവർ ആശംസ സംസാരിച്ചു. ചടങ്ങിൽ രജി കെ.എം സ്വാഗതവും, കെ.കെ മുരളി നന്ദിയും പറഞ്ഞു. ക്യാമ്പിൽ 200 രോഗികളെ പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *