KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ അനധികൃത തെരുവ് കച്ചവടം എടുത്തു മാറ്റുക: കെ.എം.എ

കെ.എം.എ. നിവേദനം കൈമാറി. കൊയിലാണ്ടി: കൊയിലാണ്ടിയിൽ അനുദിനം പെരുകുന്ന അനധികൃത തെരുവ് കച്ചവടം എടുത്തു മാറ്റുക, ലോക്ക് ഡൌൺ കാലത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കടമുറികളുടെ 6 മാസത്തെ വാടക ഇളവ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ സെക്രട്ടറിക്ക് നിവേദനം നൽകി. പ്രസിഡണ്ട് കെ. കെ. നിയാസ് നിവേദനം കൈമാറി. പി. കെ. മനീക്ഷ്, കെ. ഹമീദ്, അജീഷ് മോഡേൺ, അസീസ് ഗ്ലോബൽ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *