KOYILANDY DIARY

The Perfect News Portal

സൗജന്യ നേത്ര പരിശോധനയും പ്രമേഹ നിർണ്ണയ ക്യാമ്പും ഇന്ന് (16/2/2020) ഞായർ

കൊയിലാണ്ടി. ഡി.വൈ.എഫ്.ഐ.  ടൗൺ യൂണിറ്റ് നേതൃത്വത്തിൽ മലബാർ കണ്ണാശുപത്രി കോഴിക്കോടും, സൂപ്പർ സ്പെഷ്യാലിറ്റി ക്ലിനിക് കൊയിലാണ്ടിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധയും പ്രമേഹ രേഗ നിർണ്ണയ ക്യാമ്പും ഇന്ന് 16ന് ഞായറാഴ്ച നടക്കും.  രാവിലെ 9 മണി മുതൽ റെയിൽവെ മേൽ പാലത്തിന് കിഴക്ക് ഭാഗം ചേരിക്കുന്നുമ്മൽ വെച്ച് നടക്കുന്ന ക്യാമ്പ് ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്യും. 

ഉച്ചക്ക് 1 മണിക്ക് ക്യാമ്പ് സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ മുഖ്യാഥിതിയായിരിക്കും. നേത്ര രോഗ വിഭാഗത്തിൽ ശസ്ത്രക്രിയ ആവശ്യമായവർക്ക് മലബാർ കണ്ണാശുപത്രിയിൽ പൂർണ്ണമായും സൌജന്യമായി നടത്തുമെന്നും, ചുരുങ്ങിയ ചിലവിൽ കണ്ണടകൾ ലഭ്യമാകുമെന്നും സംഘാടകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *